മറിയമേ ദൈവമാതാവേ സ്വസ്തി നിനക്ക് സ്വസ്തി (2) ശക്തന്റെ നാട്ടിലെ ശക്തിസ്വരൂപിണി തൃശ്ശൂരിൻ അമ്മയെ വ്യാകുലാംബേ മറിയമേ ദൈവമാതാവേ സ്വസ്തി നിനക്ക് സ്വസ്തി (2) മറിയമേ ദൈവമാതാവേ (2) Chorus: Holy Mary Pray for us forever മറിയമേ ദൈവമാതാവേ (2) ആകാശമോക്ഷത്തിൽ വാതിൽ തുറന്നു ഗർഭാശയം പോൽ ജലരാശി പേറുമീ ഏഷ്യതൻ മകുടമായി ഗോഥിക് ശില്പചാരുതയിൽ നെറുകയിൽ കുരിശേന്തി ഏഴു വ്യാകുലങ്ങളെ ആനന്ദമാക്കി നീ ഒരു നൂറു കൊല്ലമായ് തെരുവിൻ അഭയമായമ്മേ (2) മറിയമേ ദൈവമാതാവേ (2) ഉടലൊരു മൺചിരാതായ് മാറിയ ആ ശാന്തരാത്രി നിൻ്റെ പാൽഞ്ഞെരമ്പുകളിൽ തീനാമ്പുകൾ നക്ഷത്രങ്ങളായ് വിരിഞ്ഞു മറിയമേ ദൈവമാതാവേ സ്വസ്തി നിനക്ക് സ്വസ്തി മറിയമേ! ദൈവമാതാവേ (2) നീലയുടുപ്പണിഞ്ഞ് കാറ്റുകൊണ്ട് താളം പിടിച്ച് കഥകൾ പറഞ്ഞ് (2) താരാട്ടുപാടിയുറക്കുന്നൊരമ്മ പരിശുദ്ധാത്മാവിൽ നിറഞ്ഞോരോമ്മ മറിയമേ! ദൈവമാതാവേ സ്വസ്തി നിനക്കു സ്വസ്തി. ഇടംകയ്യിൽ പാൽ ചുണ്ടിൻ തിളക്കം വലം കയ്യിൽ ഉഷ:കാല നക്ഷത്രം വാനിൽ സൂര്യചന്ദ്രന്മാരെ മുടി പൂവായി ചൂടിയോരമ്മ നിൻ തൃപ്പാദം കൊണ്ട് സർപ്പശിരസ്സും തകർത്തു മറിയമേ ദൈവമാതാവേ ഞങ്ങൾ തൻ ആനന്ദമേ സ്വസ്തി നിനക്കു സ്വസ്തി . നിനക്ക് സ്വസ്തി (2)